Derek Prince Ministries India
Founded On the Rock - Malayalam
Founded On the Rock - Malayalam
Couldn't load pickup availability
വേദപുസ്തകത്തിലെ ഒട്ടനവധി സ്ഥാനങ്ങളിൽ ക്രിസ്തീയ ജീവിതത്തെ പണിയപ്പെടുന്ന കെട്ടിടവുമായി ഉപമിച്ചിട്ടുണ്ട്.
ഈ ഉപമയിൽ നിന്നും തുടങ്ങി പണിയപ്പെടുന്ന കെട്ടിടത്തിന്റെ വലിപ്പവും തരവും നിർണയിക്കുന്നത് അടിസ്ഥാനമാണ് എന്ന് ഡെറക് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. നമ്മുടെ അടിസ്ഥാനം ക്രിസ്തുവാണ്. നാം ആഴത്തിൽ കുഴിക്കുകയും യേശുവിനെ അറിയുന്നതിനും അവിടുത്തെ വഴികളിൽ നടക്കുന്നതിനും തടസ്സം നിൽക്കുന്ന സകലത്തെയും ഒഴിവാക്കുകയും വേണം.
വേദ പുസ്തകം. ജഡമായി തീർന്ന വചനമാണ് എഴുതപ്പെട്ട വചനമാണ് യേശുക്രിസ്തു. രണ്ടും തമ്മിൽ പൂർണമായ യോജിപ്പുമുണ്ട്. അപ്പോൾ 5 സുപ്രധാന സത്യങ്ങളിലേക്ക് നമ്മെ നടത്തുന്നു:
ദൈവവചനം പ്രമാണിക്കുന്നതിനാൽ യഥാർത്ഥ ശിഷ്യരെ ലോകത്തിൽ നിന്നും വേർതിരിക്കുന്നു.
സ്നേഹമാണ് നമ്മുടെ അനുസരണത്തിനുള്ള പ്രചോദനം.
ദൈവവചനം അനുസരിക്കുന്നവരെ ദൈവം സ്നേഹിക്കുന്നു.
പ്രമാണിക്കപ്പെടുകയും അനുസരിക്കുകയും ചെയ്യുന്ന ദൈവവചനത്തിലൂടെ ക്രിസ്തു സ്വയം നമുക്ക് ളിപ്പെടുന്നു
അവസാനമായി, ദൈവവചനത്തിലൂടെ, പിതാവും പുത്രനും നമ്മിൽ വസിക്കുവാൻ ഒരുമിച്ചു വരുന്നു.
Share

